1992ല്‍ നമ്പീശന്‍ എഴുതിയ കുറിപ്പുകള്‍ ആണു ഡയറി കുറിപ്പുകള്‍ എന്ന ലേബലില്‍ ഇവിടെ പ്രസിദ്ധീകരിക്കുന്നത്. കഥകളി സംഗീതരംഗത്തെ അദ്ദേഹത്തിന്റെ അനുഭവങ്ങളും തന്റെ സ്വന്തം നിലപാടുകളും ഇതില്‍ പ്രതിഫലിക്കുന്നു. right to left!

Monday, June 24, 2013

ഉണ്ണിക്ര്ഷ്ണക്കുറുപ്പ്

 ഉണ്ണികൃഷ്ണക്കുറുപ്പ്            

കലാമണ്ഡലത്തില്‍ നിന്നും പുറത്തു പോന്നതിനു ശേഷം അരങ്ങുകളില്‍
ഉണ്ണികൃഷ്ണക്കുറുപ്പിന്റെ കൂടെ പാടിക്കൊണ്ടാണ് കൂടുതല്‍ കാലം പരിചയം ഉണ്ടായത് .ചുമതല ആയി പാടാന്‍ വേണ്ട സന്ദര്‍ഭങ്ങള്‍ അദ്ദേഹം അനുവദിച്ചു തന്നിരുന്നു .മറ്റു പലരും ചെയ്യാത്ത ഒരു പ്രോത്സാഹനം ആയിരുന്നു അത് .ഞങ്ങള്‍ തമ്മിലുള്ള പെരുമാറ്റം ആണെങ്കില്‍ അരങ്ങത്ത് സ്നേഹിതന്മാര്‍ എന്ന നിലയില്‍ ചിരിച്ചും രസിച്ചുമാണ് പാടിയിരുന്നത് .അല്ലാത്ത സമയങ്ങളില്‍ ജ്യേഷ്ഠാനുജന്മാര്‍ എന്ന നിലയില്‍ തന്നെ ആയിരുന്നു പെരുമാറിയിരുന്നത് .ഈ പെരുമാറ്റം മറ്റാരില്‍ നിന്നും ഉണ്ടായിരുന്നില്ല.കാലം അദ്ദേഹത്തെ അകറ്റി .അതിനു ശേഷം ഞാന്‍ ഒറ്റയാനായി കഴിയേണ്ടി വന്നിരിക്കയാണ്.ആ നല്ല ഓര്‍മ്മകള്‍ ഇന്നും നില നില്ക്കുന്നു.

No comments:

Post a Comment